എറണാകുളത്ത് ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എംഡിഎംഎ ഉപയോഗിച്ചിരുന്നു : പൊലീസ്

എറണാകുളത്ത് ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികൾ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ( girls used mdmi ernakulam lodge )
മെയ് 27നാണ് ഖത്തറിലേക്ക് പോകുന്നതിന്റെ മെഡിക്കൽ പരിശോധനയ്ക്കായി കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തുന്നത്. പെൺകുട്ടികൾ നൽകിയ മൊഴി പ്രകാരം മെഡിക്കൽ പരിശോധന പൂർത്തായ ശേഷം സുഹൃത്തുക്കളിൽ ഒരാൾക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും തുടർന്ന് പുരുഷ സുഹൃത്തുക്കളുടെ സഹായം തേടി ഒരു ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. പിന്നീട് മറ്റൊരു ലോഡ്ജിലേക്ക് വീണ്ടും മാറുകയായിരുന്നു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന പെൺകുട്ടി വെള്ള നിറമുള്ള വസ്തു കഴിക്കുന്നത് കണ്ടുവെന്ന് പറയുന്നുണ്ട്. പക്ഷേ പെൺകുട്ടികളുടെ മൊഴി പൊലീസുകാർ വിശ്വാസത്തിലെടുത്തിട്ടില്ല.
എവിടെ നിന്നാണ് പെൺകുട്ടിക്ക് ലഹരി വസ്തുക്കൾ ലഭിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. ലഹരി ഉപയോഗിച്ചതിന് പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, തീവ്ര പരിചരണ വിഭാഗത്തിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
Story Highlights: girls used mdmi ernakulam lodge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here