‘ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറയിയായി തുടരാൻ യോഗ്യതയുണ്ടോ?’; മോഹൻലാലിന് കത്തയച്ച് കെ ബി ഗണേഷ് കുമാർ

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിന് തുറന്ന കത്തയച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുറന്ന സമീപനം വേണമെന്ന് ഗണേഷ് കുമാർ കത്തിൽ ആവശ്യപ്പെട്ടു. ദിലീപിനെതിരെ എടുത്ത നടപടി മറ്റുള്ളവർക്കും ബാധകം. ഇടവേള ബാബുവിന് അമ്മ ജനറൽ സെക്രട്ടറയിയായി തുടരാൻ യോഗ്യതയുണ്ടോ? എന്ന് മോഹൻ ലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെടുന്നു.(kb ganesh kumar sent letter to mohanlal against edavela babu)
അമ്മയുടെ നേതൃത്വം ചിലർ ഹൈജാക് ചെയ്തുവെന്നും ദിലീപിനോടും വിജയ് ബാബുവിനോടും അമ്മ സ്വീകരിച്ചത് രണ്ട് നിലപാടാണെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു. വിജയ് ബാബുവിനെ ‘അമ്മ യോഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വിഡിയോ ഇറക്കി. ഈ പ്രശ്നങ്ങളിൽ മോഹൻലാൽ പുലർത്തുന്ന മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെട്ടു.
Story Highlights: kb ganesh kumar sent letter to mohanlal against edavela babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here