പരുത്തിപ്പള്ളിയിൽ ചന്ദന വിഗ്രഹങ്ങൾ കാണാതായി

ചന്ദന വിഗ്രഹങ്ങൾ കാണാതായി. വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ നിന്നാണ് വിഗ്രഹങ്ങൾ കാണാതായത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലാണ് സംഭവം. സ്‌ട്രോംഗ് റൂമിലെ 9 വിഗ്രഹങ്ങളാണ് കാണാതായത്.
2016 ലെ കേസുമായി ബന്ധപ്പെട്ടാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി തെരഞ്ഞപ്പോഴാണ് തൊണ്ടു മുതൽ കാണാതായത് അറിയുന്നത്. എട്ട് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് കൈമാറാൻ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് വനംവകുപ്പ് മേധാവി നിർദേശം നൽകി.
Story Highlights: paruthippally sandalwood idol goes missing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here