Advertisement

അമേരിക്കയിൽ വീണ്ടും വെടിവയ്പ്; അഞ്ച് പേർ മരിച്ചു, 16 പേർക്ക് പരുക്കേറ്റു

July 4, 2022
2 minutes Read

അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ഇല്ലിനോയിസിൽ നടന്ന വെടിവയ്പിൽ അഞ്ച് പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിനിടെയാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്.

ആക്രമണത്തിൽ വെടിയേറ്റ് വീണ അഞ്ച് പേരെ ഇവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുണ്ടായ ഉടൻ ജനം പരിഭ്രാന്തരായി ഓടി. അക്രമി പരേഡ് നടന്ന ഗ്രൗണ്ടിന് സമീപത്തെ ഏതോ കെട്ടിടത്തിന് മുകളിൽ നിന്ന് വെടിവെച്ചെന്നാണ് പ്രാഥമിക നിഗമനം. ഇതാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെ തുടർന്ന് ഹൈലന്റ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. സ്ഥലത്ത് പൊലീസ് കർശന സുരക്ഷയൊരുക്കി.

Read Also: യുഎസില്‍ വീണ്ടും വെടിവയ്പ്പ്; 15കാരി കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

Story Highlights: 5 Killed In Shooting At A Fourth Of July Parade In A Chicago Suburb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top