വ്യവസായ സൗഹൃദം സൂചിക; കേരളം 15ാംമത്, അടുത്ത വർഷം ആദ്യത്തെ 10 നുള്ളിൽ എത്തുക ലക്ഷ്യമെന്ന് പി രാജീവ്

2020 ലെ ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള പട്ടികയിൽ കേരളം 15ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുള്ളതാണ് പട്ടിക. ഇതിൽ 2019 ൽ 28ാം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വർഷത്തോടെ ആദ്യ പത്ത് സ്ഥാനക്കാരിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളം 2015 ന് ശേഷം പട്ടികയിൽ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് 2020 ലേത്. 2015 ൽ 18ാം സ്ഥാനത്തായിരുന്ന കേരളം 2016 ൽ 20 ലേക്കും 2017 ൽ 21- ാം സ്ഥാനത്തേക്കും താഴ്ന്നിരുന്നു.
കേന്ദ്ര സർക്കാരിന്റെ ബിസിനസ് സൗഹൃദ പട്ടിക ടോപ് അച്ചീവർ, അച്ചീവർ, ആസ്പയർ, എമർജിങ് ബിസിനസ് ഇക്കോസിസ്റ്റം എന്നിങ്ങനെ നാല് കാറ്റഗറികളായാണ് തിരിച്ചത്.
ആന്ധ്ര, ഗുജറാത്ത്, ഹരിയാന, കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ടോപ് അച്ചീവർ സ്ഥാനം നേടി. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവർ അച്ചീവർ കാറ്റഗറിയിലാണ്. അസം, ഛത്തീസ്ഗഡ്, ഗോവ, ഝാർഖണ്ഡ്, കേരള, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നിവർ ആസ്പയർ കാറ്റഗറിയിലാണ്.
Read Also: പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം; പി രാജീവ്കുഞ്ഞുങ്ങളുമായി
ആന്തമാൻ നിക്കോബാർ, ബിഹാർ, ഛണ്ഡീഗഡ്, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി, ദില്ലി, ജമ്മു കശ്മീർ, മണിപ്പൂർ, മേഘാലയ, നാഗാലാന്റ്, പുതുച്ചേരി, ത്രിപുര എന്നിവരാണ് എമർജിങ് ബിസിനസ് ഇക്കോസിസ്റ്റം കാറ്റഗറിയിൽ ഉൾപ്പെട്ടത്.
Story Highlights: ease of doing business rankings list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here