ക്രിപ്റ്റോ കറൻസികളിലെ കെണികൾ; വളരെ അപകടം പിടിച്ച നിക്ഷേപമെന്ന് ആർ ബി ഐ

ഇന്ന് ക്രിപ്റ്റോ കറൻസികളെ കുറിച്ചുള്ള ചർച്ചകൾ വളരെ സജീവമാണ്. വളരെ പെട്ടന്നാണ് ഇന്ത്യയിലും ക്രിപ്റ്റോ കറൻസികൾ തരംഗമായത്. നിരവധി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ നിക്ഷേപകർക്ക് ഇന്ത്യയിൽ ക്രിപ്റ്റോകറൻസികൾ വാങ്ങാനും വിൽക്കാനും അവസരം നൽകി. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസിയേക്കുറിച്ച് നിരവധി ചോദ്യങ്ങളും ഉയരാൻ തുടങ്ങി. ക്രിപ്റ്റോ കറൻസികളിൽ ആദ്യ തരംഗമായ കറൻസിയായിരുന്നു ബിറ്റ്കോയിൻ ആണ്. അതിനുശേഷമാണ് എതേറിയം, കാർഡാനം, റിപ്പിൾ, ഡോജ്കോയിൻ തുടങ്ങി നിരവധി കോയിനുകൾ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ ക്രിപ്റ്റോ കറൻസികൾ വളരെ അപകടം പിടിച്ച നിക്ഷേപമാണെന്ന് റിസർവ് ബാങ്ക് ഗവർണർ. ഇതിനുമുമ്പും നിരവധി വിമർശനങ്ങൾ ക്രിപ്റ്റോ കറൻസിയ്ക്ക് നേരെ പല പ്രമുഖരും ഉയർത്തിയിരുന്നു. വിഡ്ഢികളാണ് ക്രിപ്റ്റോയിൽ നിക്ഷേപം നടത്തുന്നതെന്ന പരോക്ഷമായ പരാമർശം ബിൽ ഗെയ്‌റ്റ്‌സും പറഞ്ഞിരുന്നു. ചെറുകിട നിക്ഷേപകരുടെ പണം നഷ്ടപ്പെടാനുള്ള ഏറ്റവും സാധ്യതയുള്ള ഒരു മാർഗമാണ് ഇതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ക്രിപ്റ്റോകറൻസിക്ക് കൂടുതൽ നിയന്ത്രണങ്ങളും നിയമങ്ങളും നടപ്പാക്കി വരികയാണ് മിക്ക രാജ്യങ്ങളും. വെർച്വൽ ആസ്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുക, പുതിയ ചട്ടക്കൂടിനുള്ളിൽ ഇതിനെ കൊണ്ടുവരിക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ എൻ എഫ് ടി പ്ലാറ്റ് ഫോമായ ഓപ്പൺ സിയിൽ വൻ സുരക്ഷാവീഴ്ച ഉണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ലക്ഷകണക്കിന് ഉപഭോക്താക്കളുടെ ഇമെയിൽ ഒരു ജീവനക്കാരൻ ചോർത്തിയെടുത്തതും ഇതേക്കുറിച്ച് അപായ സൂചനയുള്ള അറിയിപ്പുകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ ഇ മെയ്‌ലിലേക്കും സുരക്ഷാവീഴ്ചയുണ്ടായി എന്നറിയിച്ചുള്ള ഇ മെയിൽ അറിയിപ്പുകൾ വന്നിട്ടുണ്ട്.
Story Highlights: RBI said that crypto currency is a dangerous investment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here