Advertisement

തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണം : നരേന്ദ്രമോദി

July 4, 2022
Google News 2 minutes Read
telangana needs double engine government

തെലുങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ( telangana needs double engine government )

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദിൽ സംഘടിപ്പിച്ച ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാൾ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. െ

വല്ലുവിളികൾക്കിയിലും പ്രവർത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു തെലങ്കാനയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. ഹൈദരബാദിനെ ഭാഗ്യനഗർ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Story Highlights: telangana needs double engine government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here