ഒരു ഇലക്ട്രിക് വഴിവിളക്കുകൾ പോലും ഇല്ല; കടലോര ഗ്രാമത്തിൽ സോളാർ ലൈറ്റുകൾ എത്തിച്ച യുവാവ്…

2014 ലെ സുനാമിയോടെ ജീവിതം മാറിമറിഞ്ഞ ഒരു ഗ്രാമം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് ഈ കടലോരഗ്രാമം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി മത്സ്യബന്ധനം തൊഴിലാക്കിയവരാണ് ഇവിടെയുള്ളവർ. 2014 ലെ സുനാമി ഉണ്ടാകുന്നതുവരെ ഈ ഗ്രാമത്തിൽ ഒരു ഇലക്ട്രിക് വഴിവിളക്ക് പോലും ഇല്ലായിരുന്നു. സുനാമിയ്ക്ക് ശേഷമാണ് ഈ ഗ്രാമത്തിൽ ആദ്യമായി ഇലക്ട്രിക് വഴിവിളക്കുകൾ എത്തുന്നത്. അപ്പോഴും വൈദ്യുതി എത്തുന്ന ഒരു വീട് പോലും ഇവിടെ ഇല്ലായിരുന്നു. അങ്ങനെയുള്ള ഈ ഗ്രാമത്തിലേക്ക് വൈദ്യുതി എത്തിച്ചത് എം. ശക്തിവേൽ എന്ന യൂട്യൂബർ ആണ്. ഒരു ഗ്രാമത്തെ മൊത്തം ഈ യുവാവ് രക്ഷപെടുത്തി എന്നുവേണം പറയാൻ.
തന്റെ മൊബൈലിൽ ചിത്രീകരിച്ച ഒരു വിഡിയോ യുട്യുബിൽ അപ് ലോഡ് ചെയ്തതോടെയാണ് ഈ ഗ്രാമത്തിന്റെയും ശക്തിവേലിന്റെയും ജീവിതം മാറിമറയുന്നത്. നാല് വർഷം മുമ്പാണ് ശക്തിവേൽ യൂട്യൂബിൽ വീഡിയോ ചെയ്തു തുടങ്ങിയത്. തൂത്തുക്കുടി മിനവാൻ എന്നാണ് ചാനലിന്റെ പേര്. ഇന്ന് ആ ചാനലിന് ഏകദേശം ഏഴ് ലക്ഷത്തോളം സബ്സ്ക്രൈബേർസ് ഉണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തെ കുറിച്ചുള്ള ലൈവ് വീഡിയോക്ക് ലഭിച്ച പ്രതികരണമാണ് ഗ്രാമത്തിലേക്ക് സോളാർ വെളിച്ചമെത്തിച്ചത്. പന്ത്രണ്ടാം ക്ലാസ് വരെ ഇവിടുത്തെ മറ്റുള്ളവരെ പോലെ തന്നെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് താനും പഠിച്ചതെന്ന് ശക്തിവേൽ പറയുന്നു.
Read Also : ബൈഡൻ കുടുംബത്തിലേക്ക് പുതിയൊരു അംഗം; പ്രസിഡന്റിനു ചുറ്റും ഓടിക്കളിച്ച് “കമാൻഡർ”…
പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടുത്തെ വീടുകളിൽ സോളാർ വൈദ്യുതി എത്തിച്ചത്. ആദ്യത്തെ രണ്ടു വീടുകളിൽ സോളാർ പാനൽ വെയ്ക്കാൻ 36000 രൂപയും അടുത്ത വീടിന് 60000 രൂപയുമായി. പിന്നീട് ഉള്ള വീടുകളിൽ 16000 രൂപയേ ആയിട്ടുണ്ടായിരുന്നുള്ളു. ആ വൈദ്യുതി ഉപയോഗിച്ച് മൂന്ന് ലൈറ്റുകളും ഒരു ഫാനും സെൽഫ് ഫോണും, ടോർച്ചു ചാർജ് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഏകദേശം ഒരു വർഷം കൊണ്ട് പതിനഞ്ച് വീടുകളിലാണ് വൈദ്യുതി എത്തിച്ചത്. സ്വന്തം വീട്ടിൽ ആദ്യമായി വെളിച്ചം എത്തിയപ്പോൾ മറ്റുള്ളവരുടെ മുഖത്ത് കണ്ട പ്രകാശമാണ് മറ്റു വീടുകളിലും സോളാർ പാനൽ സ്ഥാപിക്കണമെന്ന തീരുമാനത്തിൽ ഈ യുവാവിനെ എത്തിച്ചത്. അതിന് യൂട്യൂബിൽ നിന്നുള്ള വരുമാനവും പലരുടെയും സഹായവുമാണ് ശക്തിവേലിന് താങ്ങായത്.
Story Highlights : This Fisherman Singlehandedly Brought Solar Electricity to a TN Village
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here