കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി; വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി നേതാക്കള്‍

കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കള്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷന്‍ ഉദ്ഘാടനം അനുരാഗ് ഠാക്കൂര്‍ നിര്‍വഹിച്ചു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ ഉടമകളുമായും എഡിറ്റര്‍മാരുമായും കേന്ദ്രമന്ത്രി ഉടന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും ഉച്ചയ്ക്ക് കേന്ദ്രമന്ത്രി പങ്കെടുക്കും. (Union Minister Anurag Thakur arrived in Kozhikode; BJP leaders gave a huge welcome)
തുടര്‍ന്ന് വൈകിട്ടോടെ കോഴിക്കോട്ടെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദം ശ്രീ അനുരാഗ് ഠാക്കൂര്‍ സന്ദര്‍ശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായിക താരങ്ങളുമായും സംവദിക്കുകയും ചെയ്യും. ഏക ദിന കേരള പരിപാടി കോഴിക്കോട് പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
Story Highlights: Union Minister Anurag Thakur arrived in Kozhikode; BJP leaders gave a huge welcome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here