Advertisement

‘എ.കെ.ജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ കഴിയുന്നില്ല’; പകരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നതിൽ എന്ത് ന്യായം; കേന്ദ്രമന്ത്രി വി.മുരളീധരൻ

July 5, 2022
Google News 2 minutes Read

AKG Centre attack: എ.കെ.ജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ കഴിയാതെ പകരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നതിൽ എന്ത് ന്യായമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിക്ക് എതിരായി മൊഴി നൽകിയതിന് ഗൂഢാലോചന കേസ് എടുക്കുന്നതും മുഖ്യമന്ത്രിക്ക് എതിരായി നിലപാട് എടുത്തതിന് പൊതുപ്രവർത്തകർക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുക്കുന്നതും കണ്ടു. രാഷ്‌ട്രീയ പ്രതിയോഗികളെ വരുതിയിൽ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

സൈബർ സ്പേസിൽ അഭിപ്രായ സ്വാതന്ത്ര്യം പിടിച്ചുകെട്ടാൻ നിയമ ഭേദഗതി ആലോചിച്ച സർക്കാർ സ്ത്രീ സമരങ്ങളെ പോലും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ നിരന്തരം സംസാരിക്കുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് നടക്കുന്നത് കൂടി കാണണമെന്നും മന്ത്രി പറഞ്ഞു. എസ്. ഡി. പി. ഐ പ്രവർത്തകർ എ.കെ.ജി സെന്റർ സന്ദർശനത്തിന് എത്തിയത് എന്തിന് എന്നതിന് നേതാക്കൾ തന്നെ മറുപടി പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

Story Highlights: AKG Centre attack v muraleedharan response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here