Advertisement

കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകൾ : ഗതാഗത മന്ത്രി

July 5, 2022
Google News 2 minutes Read
antony raju against ksrtc union

യൂണിയനുകളെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി യൂണിറ്റുകൾ ഭരിക്കുന്നത് യൂണിയനുകളാണെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ തരോന്നിച്ചു . ഈ സ്ഥിതി മാറാതെ കോർപ്പറേഷനെ രക്ഷപ്പെടുത്താനാകില്ല. കെഎസ്ആർടിസിയെ രക്ഷപെടുത്താൻ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കലാണ് പരിഹാരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ( antony raju against ksrtc union )

ചോദ്യോത്തര വേളയിലായിരുന്നു ഗതാഗത മന്ത്രി യൂണിയനുകളെ വിമർശിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകൾ ഉള്ളതിനാൽ 92 യൂണിറ്റുകളിലായി മുന്നൂറോളം ജീവനക്കാർക്കാണ് യൂണിയൻ സംരക്ഷണമുള്ളത്. ഉദ്യോഗസ്ഥർ മാറിയാലും ഇവരെ മാറ്റാനാകില്ല.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ല മറിച്ച് സ്വതന്ത്ര ചുമതലയുള്ള താത്കാലിക കമ്പനിയാണെന്ന് ഗതാഗത മന്ത്രി ആവർത്തിച്ചു. പത്ത് വർഷം കഴിയുമ്പോൾ ഇതിന്റെ ആസ്തിയും വരുമാനവും ലാദവും കെ.എസ്. ആർ.ടി.സിയുടേതാകും സ്വിഫ്റ്റ് സർക്കാരിന്റെ കോർപ്പറേറ്റ് നയമെന്നാണ് പ്രതിപക്ഷം വിമർശിച്ചത്.

Story Highlights: antony raju against ksrtc union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here