‘ഭരണഘടനയോടും ജനാധിപത്യത്തോടും കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ’; ഇ പി ജയരാജൻ

ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജനും. മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവുമില്ലെന്ന് ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. പ്രസംഗത്തിൽ ഒരു തെറ്റുമില്ല. ഭരണഘടനയോടും ജനാധിപത്യത്തോടും കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് അദ്ദേഹമെന്ന് ഇ പി ജയരാജൻ പറഞ്ഞു. (epjayarajan supports saji cheriyan)
ആര്‍ എസ് എസും സംഘപരിവാറും ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണ്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുന്നു. ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്നും ഹിന്ദു രാജ്യം ഹിന്ദു ഭരിക്കണമെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചു. നാക്കു പിഴയാണെന്ന് ആരും പറഞ്ഞില്ല. കോൺഗ്രസ് തിരുത്താൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിലെ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു. നാട് മുഴുവൻ വിറക്കുന്ന ശബ്ദത്തിലാണ് എകെജി സെൻററിൽ സ്ഫോടനം നടന്നത്. എകെജി സെൻറർ ആക്രമിക്കുമെന്ന് സുധാകരനും സതീശനും പറഞ്ഞു. ബഫൺ സോൺ കോൺഗ്രസാണ് ഉണ്ടാക്കിയതെന്നും എൽഡിഎഫ് കൺവീനര്‍ കുറ്റപ്പെടുത്തി.
Story Highlights: epjayarajan supports saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here