ഫിഫ ലോകകപ്പ്: മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. ഇത്തവണ റാന്‍ഡം നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്.(fifa world cup match tickets available from today)
ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ ഇങ്ങനെ ടിക്കറ്റ് എടുക്കാന്‍ അവസരമുണ്ട്.
ആദ്യ ഘട്ട ബുക്കിങ്ങിന് ശേഷവും നറുക്കെടുപ്പ് വഴിയല്ലാതെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫിഫ അവസരമൊരുക്കിയിരുന്നു. ഈ ഘട്ടം കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ ഒരവസരം കൂടിയുണ്ട്.ഇന്ത്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, കാനഡ, സ്പെയിൻ, യുഎസ്എ, ജർമ്മനി, യുഎഇ, സൗദി അറേബ്യ, കൂടാതെ ആതിഥേയരായ ഖത്തർ എന്നിവയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്ന രാജ്യങ്ങൾ.
Story Highlights: fifa world cup match tickets available from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here