വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചിക; ഇത് കേരളത്തിൻ്റെ ഏറ്റവും ഉയർന്ന റാങ്ക്

വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത് കേരളത്തിൻ്റെ ഏറ്റവും ഉയർന്ന റാങ്കാണെന്നും നാടിൻ്റെ വ്യവസായ കുതിപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ( Index of Business Friendly States; This is the highest rank of Kerala )
Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകൾക്ക് സമാനം; മന്ത്രി പി. രാജീവ്
” ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചിക പുറത്തുവന്നപ്പോൾ ഒറ്റവർഷംകൊണ്ട് ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 75.49 ശതമാനം സ്കോറോടെ പതിനഞ്ചാം സ്ഥാനത്തേക്ക് എത്താൻ നമുക്ക് സാധിച്ചു. ഇത് കേരളത്തിൻ്റെ ഏറ്റവും ഉയർന്ന റാങ്കാണ്. ഇതേ ഘട്ടത്തിൽ തന്നെ കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ അവാർഡിനും കേരളം തെരഞ്ഞെടുക്കപ്പെട്ടതും നാടിൻ്റെ വ്യവസായ കുതിപ്പിന് സഹായകമാകും”. – മന്ത്രി പി. രാജീവ് ഫെയ്സ് ബുക്കിൽ കുറിച്ചു.
Story Highlights: Index of Business Friendly States, This is the highest rank of Kerala; p. rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here