Advertisement

മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകൾക്ക് സമാനം; മന്ത്രി പി. രാജീവ്

June 14, 2022
Google News 2 minutes Read
p-rajeev-support-a-n-shamseer-on-his-myth-statement

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വെച്ച് ആക്രമിക്കാൻ കോൺഗ്രസ് നടത്തിയ ശ്രമം ഭീകരവാദ സംഘടനകൾക്ക് സമാനമാണെന്ന്
മന്ത്രി പി. രാജീവ്. അതീവ സുരക്ഷയുള്ള വിമാനത്തിൽവെച്ച് ഇങ്ങനെയൊരു സംഭവം നടന്നത് അങ്ങേയറ്റം ആസൂത്രിതമായാണ്. അസംബന്ധ നാടകങ്ങൾക്കും ആക്രമ പരമ്പരകൾക്കും മഹനീയ മുഖം നൽകുന്ന മാധ്യമങ്ങളും ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് – ബി ജെ പി കൂട്ടുകെട്ടിൻ്റെ ഭീകരവാദ രീതികൾക്ക് എതിരെ മുഴുവൻ കേരളീയരും പ്രതിരോധം തീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് മുൻമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ഒരുഭാഗത്ത്‌ മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക്‌ അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിൻ്റേത്. യാത്ര ചെയ്യുന്ന സന്ദർഭത്തിൽ പൊതുവെ കുറഞ്ഞ സുരക്ഷാ സംവിധാനമേ ഉണ്ടാകൂ എന്നത് മുതലാക്കി മുഖ്യമന്ത്രിക്കെതിരെ ആസൂത്രണം ചെയ്ത ആക്രമണ ശ്രമമാണിത്. അത്തരത്തിൽ ഒരു തീവണ്ടിയാത്രയിൽ ഇ.പി. ജയരാജനെ വധിക്കാൻ ശ്രമം നടത്തിയ പാരമ്പര്യമുള്ളവരാണല്ലോ ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നതെന്നും തോമസ് ഐസക്ക് പരിഹസിച്ചു.

Read Also: മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത ആക്രമണം; തോമസ് ഐസക്ക്

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.

വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ.

Story Highlights: Attempt to attack CM pinarayi on plane; Minister P Rajeev criticizes Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here