Advertisement

മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രണം ചെയ്ത ആക്രമണം; തോമസ് ഐസക്ക്

June 14, 2022
Google News 2 minutes Read

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും യൂത്ത്‌ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ മുന്നോട്ട്‌ വന്നപ്പോൾ ഇ പി ജയരാജൻ ഇടപെട്ട്‌ അത് തടയുകയായിരുന്നുവെന്നും മുൻമന്ത്രി തോമസ് ഐസക്ക്. ഒരുഭാഗത്ത്‌ മുഖ്യമന്ത്രിയുടേയും മറ്റും സുരക്ഷയെക്കുറിച്ച്‌ വിമർശനം ഉന്നയിക്കുകയും ഒപ്പം അക്രമകാരികൾക്ക്‌ അഴിഞ്ഞാടാൻ അവസരമൊരുക്കുകയും ചെയ്യുന്ന കുടില തന്ത്രങ്ങളാണ് യുഡിഎഫിൻ്റേത്. യാത്ര ചെയ്യുന്ന സന്ദർഭത്തിൽ പൊതുവെ കുറഞ്ഞ സുരക്ഷാ സംവിധാനമേ ഉണ്ടാകൂ എന്നത് മുതലാക്കി മുഖ്യമന്ത്രിക്കെതിരെ ആസൂത്രണം ചെയ്ത ആക്രമണ ശ്രമമാണിത്. അത്തരത്തിൽ ഒരു തീവണ്ടിയാത്രയിൽ ഇ.പി. ജയരാജനെ വധിക്കാൻ ശ്രമം നടത്തിയ പാരമ്പര്യമുള്ളവരാണല്ലോ ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്.

വിമാനത്തിൽ കയറി യാത്രക്കാരെ അക്രമിക്കുക എന്നത്‌ ഭീകരവാദ സംഘടനകൾ സ്വീകരിക്കുന്ന വഴിയാണ്‌. മുൻപ് ഒരു ഘട്ടത്തിൽ രാഷ്ട്രീയ ആവശ്യത്തിനായി വിമാനം റാഞ്ചിയ പാരമ്പര്യമുള്ള സംഘടനയാണ് യൂത്ത് കോൺഗ്രസ് എന്നതും മറക്കരുത്. ഒരുഭാഗത്ത്‌ ജനാധിപത്യത്തെ സംബന്ധിച്ച്‌ പ്രസംഗിക്കുകയും, മറുഭാഗത്ത്‌ ബോധപൂർവ്വമായി അക്രമങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുകയും ചെയ്യുകയാണ് കോൺഗ്രസ്. സംഘപരിവാർ സൃഷ്ടിക്കുന്ന ഇല്ലാക്കഥകൾ ഏറ്റെടുത്ത് കലാപത്തിനിറങ്ങുന്ന കോൺഗ്രസ് എങ്ങോട്ടാണ് നാടിനെ കൊണ്ടുപോകുന്നതെന്നും തോമസ് ഐസക്ക് വിമർശിച്ചു.

Read Also: പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുത്, അക്രമം അപലപനീയം; മുഖ്യമന്ത്രി

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. നവീൻ കുമാർ, ഫർസിൻ മജീദ്, സുമിത് നാരായണൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കുറ്റകരമായ ​ഗൂഢാലോചനയ്ക്കും കൂടി ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായി രീതിയിലാണ് ഇവർ പ്രതിഷേധം നടത്തിയതെന്ന് പൊലീസ് പറയുന്നു.

വിമാനത്തിൽ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങൾ. യൂത്ത് കോൺഗ്രസ് നേതാക്കൾ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാൽ പൊലീസ് ഇവരെ കൃത്യമസയത്ത് ടെസ്റ്റിനെത്തിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Planned attack on CM pinarayi vijayan; Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here