Advertisement

സജി ചെറിയാന്റെ പരാമർശം അനുചിതം; ഭരണഘടന സംരക്ഷിക്കലാണ് ഇടതുപക്ഷത്തിന്റെ കടമയെന്ന് എംവി ശ്രേയാംസ്കുമാർ

July 5, 2022
2 minutes Read

മന്ത്രി സജി ചെറിയാന്റെ പരാമർശം അനുചിതമെന്ന് എൽജെഡി അധ്യക്ഷൻ എംവി ശ്രേയാംസ്കുമാർ. അധികാരങ്ങളിൽ ഇരിക്കുന്നവർ വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം. ഭരണഘടനയ്ക്ക് എതിരായി ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഭരണഘടന സംരക്ഷിക്കലാണ് ഇടതുപക്ഷത്തിന്റെ കടമയെന്ന് എംവി ശ്രേയാംസ്കുമാർ പറഞ്ഞു.(ljd against saji cheriyan constitution remark)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്ന തരത്തിൽ സംസാരിച്ചത് അംഗീകരിക്കാവുന്ന പിഴവല്ല. ഇതിലൂടെ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ ഉൾക്കൊള്ളുന്നതിൽ മന്ത്രിക്ക് വീഴ്ച പറ്റി. ഭരണഘടന സംരക്ഷിക്കാൻ ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ പ്രസ്താവന കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രസംഘടനകളാണ് എഴുതപ്പെട്ട ഭരണഘടനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന നിലപാടുകൾ നിലവിൽ കൈകൊണ്ടുവരുന്നത്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അക്രമിക്കപ്പെടുമ്പോൾ അതിനെ സംരക്ഷിക്കാൻ ഇടതുപക്ഷം കാവലാകണമെന്നും എൽജെഡി അധ്യക്ഷൻ പറഞ്ഞു.

അതേസമയം ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീന‍ര്‍ ഇപി ജയരാജനും രംഗത്തെത്തി. മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഒരു അബദ്ധവുമില്ലെന്ന് ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. പ്രസംഗത്തിൽ ഒരു തെറ്റുമില്ല. ഭരണഘടനയോടും ജനാധിപത്യത്തോടും കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് അദ്ദേഹമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

Story Highlights: ljd against saji cheriyan constitution remark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top