Advertisement

‘ചെറിയാൻ വെറുതെ ചൊറിയാൻ പറഞ്ഞതോ, നാക്കു പിഴച്ചതോ അല്ല’; ചൈനീസ് ഭരണഘടനയിലാണ് വിശ്വാസമെന്ന് എം ടി രമേശ്

July 5, 2022
Google News 2 minutes Read

മന്ത്രി സജി ചെറിയാൻറെ ഭരണഘടനാ വിമർശനത്തിനെതിരെ ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ചെറിയാൻ വെറുതെ ചൊറിയാൻ പറഞ്ഞതോ നാക്കു പിഴച്ചതോ അല്ല അദ്ദേഹത്തിന് ചൈനീസ് ഭരണഘടനയിലാണ് വിശ്വാസമെന്ന് എം ടി രമേശ് വിമർശിച്ചു. വിശ്വാസമില്ലാത്ത ഭരണഘടനയിൽ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രമേശിൻറെ പ്രതികരണം.(mt ramesh against saji cherians constitutional criticism)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

സജി ചെറിയാനും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യൻ ഭരണഘടനയിൽ അല്ല ചൈനീസ് ഭരണഘടനയിലാണ് വിശ്വാസമെന്ന് രമേശ് പരിഹസിച്ചു. മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സിപിഐഎം തള്ളിപ്പറയുമോയെന്നു കൂടി പറയണമെന്നും രമേശ് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരായ പ്രതിപക്ഷ പാർട്ടികൾ ഇതിനോടകം രംഗത്ത് വന്നിരുന്നു. ഗവർണറുടെ ഇടപെടലുമുണ്ടായി. മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനമന്ത്രി സജി ചെറിയാന് മാത്രമല്ല പാർട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂർഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാൻ പ്രഖ്യാപിച്ചതും അതുതന്നെ. ചെറിയാൻ വെറുതെ ചൊറിയാൻ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല.കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്.ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയിൽ തുടരാൻ യോഗ്യതയില്ല. ഒന്നുകിൽ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കിൽ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാൻ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണം.

Story Highlights: mt ramesh against saji cherians constitutional criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here