Advertisement

ഓഫിസ് ആക്രമണത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചു; സീ അവതാരകനെ അറസ്റ്റ് ചെയ്യും

July 5, 2022
Google News 3 minutes Read

രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാരകന്‍ രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടില്‍ പൊലീസെത്തി. (police will arrest zee news Rohit Ranjan Over Doctored Video of Rahul Gandhi)

വയനാട്ടിലെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണമാണ് രോഹിത് തെറ്റായി വ്യാഖ്യാനിച്ചിരുന്നത്. ആക്രമണം നടത്തിയത് കുട്ടികളാണെന്നും അത് വിട്ടുകളയാമെന്നുമുള്ള രാഹുലിന്റെ വാക്കുകള്‍ ഉദയ്പുര്‍ സംഭവവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരുന്നത്. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

ലോക്കല്‍ പൊലീസിനെ അറിയിക്കാതെയാണ് റായ്പുര്‍ പൊലീസ് തന്റെ വീട്ടിലെത്തിയതെന്ന് അല്‍പ സമയം മുന്‍പ് രോഹിത് രഞ്ജന്‍ ട്വീറ്റ് ചെയതു. എന്നാല്‍ തങ്ങളുടെ പക്കല്‍ കോടതിയുടെ ഉത്തരവുണ്ടെന്നായിരുന്നു റായ്പുര്‍ പൊലീസിന്റെ മറുപടി. രോഹിത് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Story Highlights: police will arrest zee news Rohit Ranjan Over Doctored Video of Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here