Advertisement

ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുൻപിൽ ഹാജരാകും

July 5, 2022
Google News 1 minute Read
shaj kiran ed questioning

ഷാജ് കിരൺ ഇന്ന് ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരാകും.കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ 11 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഷാജ് കിരണിന് നോട്ടീസ് നൽകിയിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി യുടെ നടപടി. ( shaj kiran ed questioning )

ഷാജ് കിരണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇ.ഡി പരിശോധിക്കും. ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് ഷാജ് കിരൺ അറിയിച്ചിട്ടുണ്ട്.അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിന് ഇന്ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് സ്വപ്ന സുരേഷിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാവിലെ 10.30 ന് പോലീസ് ക്ലബ്ബിൽ എത്തണമെന്നാണ് നിർദ്ദേശം.

Story Highlights: shaj kiran ed questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here