Advertisement

ദേവീദേവന്മാരുടെ ചിത്രത്തിൽ കോഴിക്കറി പൊതിഞ്ഞ് നൽകി, യുപിയിൽ ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

July 5, 2022
Google News 3 minutes Read

ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പൊലീസ് നടപടി. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ദേവീദേവന്മാരുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ നോൺ വെജ് ഭക്ഷണം നൽകുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സംഭാലിലെ സദർ കോട്‌വാലി പ്രദേശത്തെ ഒരു നോൺ വെജ് ഹോട്ടലാണ് സംഭവം. താലിബ് ഹുസൈൻ എന്നയാളാണ് പിടിയിലായത്. ഇയാൾ ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ കോഴിക്കറി പാക്ക് ചെയ്ത് ഉപഭോക്താക്കൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഹിമാൻഷു കശ്യപ് എന്ന യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഡിജിപി, സംഭാൽ ജില്ല എസ്പി എന്നിവർക്ക് പരാതി നൽകി.

ഫെയ്‌സ്ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടൽ നടത്തിപ്പുകാരൻ താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. സാധനങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പേപ്പർ ഹോട്ടലിൽ നിന്നും കണ്ടെടുത്തു. അതേസമയം അറസ്റ്റിനിടെ താലിബ് ഹുസൈൻ ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിച്ചതായി പൊലീസ് പറയുന്നു. ഐപിസി സെക്ഷൻ 153-എ, 295-എ, കൂടാതെ 307 [കൊലപാതകശ്രമം] പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Story Highlights: UP Man Sold Chicken On Paper With Photos Of Hindu Gods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here