777 ചാർളി സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒകൾക്ക്; പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ…

തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത ചിത്രമാണ് 777 ചാർലി. നായയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രം കാഴ്ചക്കാരുടെ മുഴുവൻ ഉള്ളുലയ്ക്കും എന്നാണ് സിനിമ കണ്ടവർ ഓരോരുത്തരും അഭിപ്രായപ്പെട്ടത്. ധർമ എന്ന യുവാവിന്റെയും ചാർലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വേളയിൽ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം രാജ്യത്ത് നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഓകൾക്ക് നൽകാനാണ് 777 ചാർലി ടീമിന്റെ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാർലിയുടെ പേരിലായിരിക്കും ഈ തുക നൽകുക എന്നും അദ്ദേഹം പറഞ്ഞു. ചാർളിയ്ക്ക് നിങ്ങൾ നൽകിയ അതിരില്ലാത്ത സ്നേഹത്തിന് നന്ദി. ചാർളി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. നിങ്ങൾ നൽകിയ അംഗീകാരം വളരെ വലുതാണ് എന്നും രക്ഷിത് പറഞ്ഞു.
“ഈ സിനിമ ആഘോഷിക്കുക എന്നതിൽ ഏറ്റവും നല്ല മാർഗം ഈ ചിത്രം നിങ്ങളുടെ മുന്നിൽ എത്തിക്കാൻ ഇതിന് പിന്നിൽ നിന്ന് എല്ലാവരുടെയും പ്രയത്നത്തെയും ആഘോഷിക്കുക എന്നതാണ്. അതിനാൽ ‘777 ചാർലി’ എന്ന ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാൻ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു.” എന്നും രക്ഷിത് പറഞ്ഞു. മലയാളിയായ കിരൺ രാജ്. കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളിയായ നോബിളായിരുന്നു സംഗീത സംവിധാനം.
Story Highlights: 777-charlie team contributing film’s profits to dogs and animal welfarNGO’s across the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here