സജി ചെറിയാനെ സംരക്ഷിച്ചാല്‍ പ്രതിപക്ഷം നിയമവഴിയിലൂടെ പുറത്താക്കും; കെ സുധാകരന്‍

ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല. ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും സിപിഎമ്മിലെ ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ് എന്നും കെ സുധാകരന്‍ പ്രതികരിച്ചു. (k sudhakaran against contraversy remarks of saji cheriyan)
‘ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം.ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാന്റെ വിവരക്കേട് മാപ്പര്‍ഹിക്കുന്നില്ല. ‘ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും …….’ എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധര്‍ക്കും സൗജന്യമായി ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാന്‍ കെപിസിസി തയ്യാറാണ്.
Read Also: തത്കാലം രാജി വേണ്ട; സജി ചെറിയാന് കൂടുതല്‍ സമയം നല്‍കി സിപിഐഎം നേതൃത്വം
എത്രയും വേഗം സജി ചെറിയാനെ പുറത്താക്കാന്‍ സിപിഐഎം തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കും’. കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: k sudhakaran against contraversy remarks of saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here