Advertisement

പൃഥ്വിരാജിന്റെ ലംബോർഗിനി വില്പനയ്ക്ക്; പകരം സ്വന്തമാക്കിയത് ലംബോർഗിനിയുടെ തന്നെ എസ്‍യുവി ഉറുസ്…

July 6, 2022
Google News 1 minute Read

പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോർഗിനി വിൽപനയ്ക്ക്. ഈയടുത്തിടെ താരം ലംബോർഗിനിയുടെ കേരള റജിസ്ട്രേഷനിലുള്ള എസ്‍യുവി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന്
എസ്‍യുവി ഉറുസ് വാങ്ങിയത്. ഇതോടെ തന്റെ പുതിയ ഉടമയെ കാത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ ഹുറാക്കാൻ. എത്ര വിലയ്ക്കാണ് വാഹനം വിൽപനയ്ക്ക് വെച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൊച്ചിയിലെ റോയൽ ഡ്രൈവിന്റെ ഷോറൂമിൽ തലയെടുപ്പോടെയുണ്ട് ലംബോർഗിനിയുടെ ഈ ഹുറാക്കാൻ. 2018 ലാണ് താരം ഈ വാഹനം സ്വന്തമാക്കിയത്.

1272 കിലോമീറ്റർ മാത്രമേ ഇതുവരെ ഈ സൂപ്പർ കാർ സഞ്ചരിച്ചിട്ടുള്ളൂ എന്നാണ് റോയൽ ഡ്രൈവ് വ്യക്തമാക്കുന്നത്. ലംബോർഗിനി അവതരിപ്പിച്ചതിൽ ഏറ്റവും വിജയിച്ച മോഡലാണ് ഹുറാക്കാന്റെ എല്‍പി 580 എന്ന റിയർവീൽ ഡ്രൈവ് മോഡൽ. 5.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എന്‍ജിനാണ് ഈ സൂപ്പർകാറിന്റെ പ്രത്യേകത. 572 ബിഎച്ച്പി കരുത്തും 540 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കൻഡ് മാത്രമാണ് ഈ കാറിന് വേണ്ടി വരുന്നത്.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

ഇപ്പോൾ ലംബോർഗിനിയുടെ എസ്‌യുവി ഉറുസ് സ്വന്തമാക്കിയത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. കേരളത്തിൽ ലംബോർഗിനി ഉറുസ് ബുക്ക് ചെയ്താൽ വാഹനം ലഭിക്കാൻ ഏകദേശം ഒരുവർഷം വരെ കാത്തിരിക്കണം എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 5000 കിലോമീറ്ററിൽ താഴെ ഓടിയ ഉറുസ് ആണ് പൃഥിരാജ് സ്വന്തമാക്കിയിരിക്കുന്നത്.

Story Highlights: prithviraj sukumaran lamborghini huracan for sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here