രാജി ധാര്‍മികതയെ മുന്‍നിര്‍ത്തിയുള്ള വ്യക്തിപരമായ തീരുമാനം: സജി ചെറിയാന്‍
താന്‍ ഭരണഘടനയെ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് സജി ചെറിയാന്‍. ഭരണഘടനയെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമായതോടെ മന്ത്രിസ്ഥാന രാജിവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളേയും മന്ത്രി വിമര്‍ശനവിധേയമാക്കി. മല്ലപ്പള്ളിയില്‍ താന്‍ നടത്തിയ ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗത്തിന്റെ അടര്‍ത്തിയെടുത്ത ഭാഗം മാത്രമാണ് മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതെന്ന് സജി ചെറിയാന്‍ പറഞ്ഞു. എഴുതി തയാറാക്കിയ പ്രസ്താവനയാണ് സജി ചെറിയാന്‍ മാധ്യമങ്ങള്‍ക്കുമുന്‍പില്‍ വായിച്ചത്.
ധാര്‍മികതെ മുന്‍നിര്‍ത്തിയാണ് രാജി വച്ചതെന്നും സ്വമേധയായാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സജി ചെറിയാന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
Story Highlights: saji cheriyan first response after his resignation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here