Advertisement

ഇടുക്കി ചെമ്മണ്ണാറിൽ നടന്നത് കൊലപാതകം; മോഷ്ടാവിനെ കൊലപ്പെടുത്തിയ ഗൃഹനാഥൻ അറസ്റ്റിൽ

July 7, 2022
Google News 2 minutes Read
idukki theft murder investigation

ഇടുക്കി ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ സേനാപതി സ്വദേശി ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീട്ടിലെ ഗൃഹനാഥൻ രാജേന്ദ്രനാണ് അറസ്റ്റിലായത്. രാജേന്ദ്രനും ജോസഫും തമ്മിൽ ഉണ്ടായ മൽപ്പിടുത്തത്തിനിടെയാണ് ജോസഫ് കൊല്ലപ്പെട്ടത്. (idukki theft murder investigation)

ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. മോഷണശ്രമത്തിനിടെ ശബ്ദം കേട്ടുണർന്ന രാജേന്ദ്രനും ജോസഫും തമ്മിൽ മൽപ്പിടുത്തം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴുത്തിനുള്ളിലെ ഏല്ലുകൾ പൊട്ടി ശ്വാസതടസമുണ്ടായാണ് ജോസഫിന്റെ മരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. മോഷണശ്രമത്തിനിടെ രക്ഷപെടാൻ ശ്രമിച്ച ജോസഫിൻ്റെ കഴുത്തിന് പിന്നിൽ നിന്നും രാജേന്ദ്രൻ ബലമായി പിടിച്ചു. ജോസഫ് വീണിട്ടും രാജേന്ദ്രൻ കഴുത്തിലെ പിടിവിടാൻ തയ്യാറായില്ല. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: ചെമ്മണ്ണാറിലെ മോഷ്ടാവിന്റെ മരണത്തില്‍ വഴിത്തിരിവ്; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടിൽ നിന്നും ഓടി രക്ഷപെട്ട ജോസഫിനെ പിടികൂടാൻ രാജേന്ദ്രൻ അയൽക്കാരുടെ സഹായം തേടിയിരുന്നു. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേ ജോസഫ് വീട്ടിൽ നിന്നിറങ്ങി ഓടി. പിറ്റേന്ന് തൊട്ടടുത്ത വീടിന് മുന്നില്‍ നിന്നാണ് നാട്ടുകാര്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Story Highlights: idukki theft murder investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here