Advertisement

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടി

July 7, 2022
Google News 3 minutes Read
Mammootty congratulates PT Usha

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട കായികലോകത്തെ മലയാളികളുടെ അഭിമാനമായ പി.ടി ഉഷയെ അഭിനന്ദിച്ച് മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ‘രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ’. – മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. രാജ്യസഭയിലേക്കെത്തുന്ന കായികതാരം പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജയ്ക്കും ആശംസകൾ നേർന്ന് നടൻ മോഹൻലാലും ഫെയ്സ്ബുക്ക് പോസ്റ്റിട്ടരുന്നു. ( Mammootty congratulates PT Usha for being nominated to Rajya Sabha)

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ട്രാക്കിലെ റാണി പി.ടി ഉഷയ്ക്കും സം​ഗീതസംവിധായകൻ ഇളയരാജ സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ രണ്ടുപേർക്കും ആശംസകൾ നേരുന്നു. – മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടിയും മോഹൻലാലും; പിറന്നാൾ ആഘോഷം അമ്മ വാർഷിക ജനറൽ ബോഡിയിൽ

കായികതാരം പി.ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തത്. പിന്നാലെ പി ടി ഉഷയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘ഓരോ ഭാരതീയനും പ്രചോദനമാണ് പി ടി ഉഷ. കായിക രംഗത്തെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വളർന്നുവരുന്ന അത്‌ലറ്റുകളെ വാർത്തെടുക്കുന്നതില്‍ അവരുടെ പ്രവർത്തനം അതുപോലെ തന്നെ പ്രശംസനീയമാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് അഭിനന്ദനങ്ങൾ, ”മോദി ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിൽ പിടി ഉഷയ്ക്കൊപ്പമുള്ള തന്‍റെ ചിത്രത്തോടൊപ്പമാണ് പ്രധാനമന്ത്രി ഈ വാര്‍ത്ത പങ്കുവച്ചത്.

Story Highlights: Mammootty congratulates PT Usha for being nominated to Rajya Sabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here