സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടിയും മോഹൻലാലും; പിറന്നാൾ ആഘോഷം അമ്മ വാർഷിക ജനറൽ ബോഡിയിൽ

സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടിയും മോഹൻലാലും. അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേർന്നിരുന്നു. ഈ ദിവസം തന്നെയാണ് സുരേഷ് ഗോപിയുടെ 64 ആം പിറന്നാളും. വർഷങ്ങൾക്ക് ശേഷം അമ്മയിലേയ്‌ക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയ്‌ക്ക് സംഘടന നൽകിയ വരവേൽപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അമ്മ. ഏറെ ശ്രദ്ധിക്കപ്പെട്ടത് താരരാജാക്കന്മാരുടെ ഒത്തു ചേരലാണ്.(sureshgopi share photo with mammootty and mohanlal)
മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹൻലാലും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി പങ്കുവച്ച ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.അമ്മ യോഗത്തിൽ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്.
Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…
കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തിൽ പങ്കെടുത്തത്. മലയാള സിനിമയിലെ താരങ്ങൾ സുരേഷ് ഗോപിയ്‌ക്ക് ആശംസകൾ നേർന്ന് രാവിലെ മുതൽ രംഗത്ത് വന്നിരുന്നു. പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്ക് ആവേശമേകി തന്റെ പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ സുരേഷ് ഗോപി പങ്കുവെയ്‌ക്കുകയും ചെയ്തു. ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിലുള്ള പാപ്പനാണ് ഉടനെ തിയറ്ററിൽ എത്തുന്ന സുരേഷ് ഗോപി ചിത്രം. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ ‘എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
Story Highlights: sureshgopi share photo with mammootty and mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here