സുരേഷ്ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി നടു റോഡിൽ തർക്കം; മാധവിനെ പൊലീസ് കൊണ്ടുപോയി, മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു

വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി മന്ത്രിപുത്രനും കോൺഗ്രസ് നേതാവുമായി നടു റോഡിൽ തർക്കം. ഇന്നലെ രാത്രി 11 മണിക്കാണ് സുരേഷ്ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും KPCC അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്.
ശാസ്തമംഗലത്ത് നടുറോഡിൽ ഇരുവരും തമ്മിൽ 15 മിനിറ്റോളം തർക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാൽ ഇരുവരെയും വിട്ടയച്ചുവെന്ന് പൊലിസ് അറിയിച്ചു.
വിനോദ് രേഖാമൂലം പരാതി നൽകിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മിൽ ധാരണയായതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എൻട്രിയിൽ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്.
Story Highlights : suresh gopis son and congress leader argument
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here