Advertisement

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കൊഴിയുന്നു; സംസ്ഥാനത്ത് മുന്‍വര്‍ഷത്തേക്കാള്‍ 45,000 കുട്ടികളുടെ കുറവ്

July 7, 2022
3 minutes Read
number of children enrolled in first standard is low

സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവെന്ന് കണ്ടെത്തല്‍. മുന്‍ വര്‍ഷത്തേക്കാള്‍ 45,573 കുട്ടികളുടെ കുറവാണ് ഇത്തവണ സ്‌കൂളുകളിലുണ്ടായത്. സര്‍ക്കാര്‍, എയ്ഡഡിലും അണ്‍എയ്ഡഡ് മേഖലയിലും കുട്ടികള്‍ കുറഞ്ഞു.(number of children enrolled in first standard is low)

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുകയാണ്. കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. എന്നാല്‍ ഇത്തവണ 3,03,168 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 45,573 കുട്ടികളുടെ കുറവ്.

വിദ്യാഭ്യാസ മന്ത്രി നിയമ സഭയെ രേഖ മൂലമാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 37522 കുട്ടികളുടെ കുറവാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തില്‍ 119970 വിദ്യാര്‍ത്ഥികളുടെ വര്‍ധനയുണ്ടായി. സര്‍ക്കാര്‍ മേഖലയില്‍ 449 15 ഉം എയ്ഡഡ് മേഖലയില്‍ 750 55 കുട്ടികളുമാണ് വര്‍ധിച്ചത്.

Read Also: ലോക്ക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ; കുന്നംകുളത്ത് സ്‌കൂളിനെതിരെ കേസ്

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ കൂടുതലായി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതില്‍ കുറവോ കുട്ടികള്‍ പഠിക്കുന്ന 40 സര്‍ക്കാര്‍ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമാണ് സംസ്ഥാനത്തുള്ളത്.

Story Highlights: number of children enrolled in first standard is low

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top