Advertisement

ബഫര്‍ സോണില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; നിയമനിര്‍മാണം വേണമെന്നാവശ്യം

July 7, 2022
Google News 2 minutes Read
resolution on buffer zone in niyamasabha

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കും.(resolution on buffer zone in niyamasabha)

വിഷയത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതില്‍ കേരളത്തെ ഒഴിവാക്കണമെന്നതാണ് പ്രമേയത്തില്‍ ആവശ്യപ്പെടുക.

സംസ്ഥാനത്തെ ജനവാസ മേഖലകളെയും ബഫര്‍ സോണ്‍ മേഖലയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടാണ് സുപ്രിംകോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. യുഡിഎഫ്-യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്.

Read Also: വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ജനവാസമേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഇല്ല; പരിസ്ഥിതി മന്ത്രാലയത്തോട് കേരളം

സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. വിധിയില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വനസംരക്ഷണ നയത്തിന്റെ ഭാഗമായാണ് കോടതി ഉത്തരവെന്നും സുപ്രിംകോടതി വ്യക്തമാക്കുന്ന തരത്തില്‍ വനസംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story Highlights: resolution on buffer zone in niyamasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here