ഉത്തരാഖണ്ഡിൽ കനത്ത മഴ; കാർ ഒലിച്ചുപോയി 9 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ കാർ ഒലിച്ചുപോയി ഒമ്പത് പേർ മരിച്ചു. ഉത്തരാഖണ്ഡിലെ രാംനഗറിലെ ധേല നദിയിലാണ് കാർ ഒഴുകി പോയത്. പുലർച്ചെ മുതൽ ഉത്തരാഖണ്ഡിൽ ശക്തമായ മഴയാണ്. ധേല നദിക്ക് കുറുകേയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോഴാണ് പുഴയിലെ വെള്ളം ഉയർന്ന് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇന്ന് 12 ജില്ലകളിലും നാളെ 11 ജില്ലകളിലും മഴ മുന്നറിയിപ്പ്.
Read Also: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യല്ലോ അലേർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
Story Highlights: 9 Dead As Vehicle Falls In Uttarakhand River, Gets Swept Away; 1 Rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here