Advertisement

യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനത്തിൽ റൊണാൾഡോ ഉണ്ടാകില്ല

July 8, 2022
Google News 2 minutes Read

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ-സീസൺ പര്യടനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ചില വ്യക്തിപരമായ കാരണത്താൽ അധികസമയം നൽകണമെന്ന് താരം ആവശ്യപ്പെട്ടു. പരിശീലനത്തിനായി റൊണാൾഡോ ഇതുവരെ ടീമിനൊപ്പം ചേർന്നില്ല എന്നത് ശ്രദ്ധേയമാണ്. ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ നിലനിൽക്കെയാണ് താരം വിട്ടുനിൽക്കുന്നത്.

വെള്ളിയാഴ്ച ബാങ്കോക്കിലേക്ക് പറക്കുന്ന ഗ്രൂപ്പിൽ റൊണാൾഡോ ഉണ്ടാകില്ല. താരത്തിൻ്റെ തിരിച്ചുവരവിനെ കുറിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. സൂപ്പർ താരം ക്ലബ് വിടുന്നതിൻ്റെ ഭാഗമായാണ് ഈ മാറിനിൽക്കൽ എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഈ സീസണിൽ റൊണാൾഡോ ടീമിന്റെ ഭാഗമാകുമെന്ന് യുണൈറ്റഡ് തറപ്പിച്ചുപറയുന്നു. ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് യുണൈറ്റഡ് ലിവർപൂളിനെ നേരിടും.

Story Highlights: Cristiano Ronaldo Will Not Travel With Manchester United For Pre-Season Tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here