Advertisement

ചിന്തിൻ ശിബിരത്തിലെ പീഡന പരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂ; ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെ സുധാകരൻ

July 8, 2022
Google News 3 minutes Read

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് ചിന്തിൻ ശിബിരത്തിലെ പീഡന പരാതിയിൽ വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും പരാതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. (k sudhakaran on rape allegation at youth congress camp)

വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്, മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം തീരുന്നില്ല. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്ന നിലയിൽ ആ പദവി കൂടി സജി ചെറിയാൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു.

Story Highlights: k sudhakaran on rape allegation at youth congress camp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here