റാഫേൽ നദാൽ വിംബിൾഡണിൽ നിന്ന് പിന്മാറി; കിർഗിയോസ് ഫൈനലിൽ

സ്പാനിഷ് താരം റാഫേൽ നദാൽ വിംബിൾഡൺ സെമിയിൽ നിന്ന് പിന്മാറി. ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ പേശികൾക്കേറ്റ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഇതോടെ നിക്ക് കിർഗിയോസ് വിംബിൾഡൺ ഫൈനലിൽ പ്രവേശിച്ചു.
ഒരാഴ്ചയോളമായി നദാലിനെ പേശിവേദന അലട്ടിയിരുന്നു. ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ അടിവയറ്റിലെ പരുക്കും വേദനയും സഹിച്ചായിരുന്നു അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ നേരിട്ടത്. മത്സര ശേഷം വയറ്റിൽ രൂക്ഷമായ വേദന അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പേശികൾക്ക് പൊട്ടലേറ്റെന്ന് സ്ഥിരീകരിച്ചത്.
ഓസ്‌ട്രേലിയൻ താരം നിക്ക് കിർഗിയോസിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. മറ്റൊരു സെമിയിൽ നൊവാക് ജോക്കോവിച്ചും കാമറൂൺ നോറിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിയെ ഫൈനനിൽ കിർഗിയോസ് നേരിടും.
Story Highlights: Rafael Nadal pulls out of Wimbledon before semifinal due to injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here