Advertisement

‘പരാജയപ്പെടുത്താൻ അവർ ശ്രമിക്കട്ടെ’, പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി പുടിൻ

July 8, 2022
Google News 1 minute Read

പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. യുക്രൈനെ പിന്തുണച്ച് റഷ്യയ്‌ക്കെതിരെ നീങ്ങുന്നത് നല്ലതല്ല. യുദ്ധക്കളത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ പശ്ചിമേഷ്യയെ വെല്ലുവിളിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 24ന് യുക്രൈൻ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ പ്രസംഗങ്ങളിലൊന്നാണ് റഷ്യൻ പ്രസിഡന്റ് ബുധനാഴ്ച നടത്തിയത്.

“യുദ്ധഭൂമിയിൽ ഞങ്ങളെ പരാജയപ്പെടുത്താൻ ചിലർ ആഗ്രഹിക്കുന്നു. അത്തരക്കാരോട് എന്താണ് പറയുക… ശരി നിങ്ങൾ ശ്രമിച്ചോളൂ…” പുടിൻ വ്യക്തമാക്കി. യുക്രൈനിലെ മോസ്‌കോയുടെ ഇടപെടൽ ബഹുധ്രുവലോകത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു. അയൽരാജ്യത്ത് ഇതുവരെ മോസ്കോ പൂർണതോതിൽ സൈനിക വിന്യാസം നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

അതേസമയം സമാധാന ചർച്ചകൾ നടത്താൻ വിസമ്മതിക്കുന്നില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളിൽ സമാധാന ചർച്ചകളുടെ സാധ്യതകൾ മങ്ങിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം, കിഴക്കൻ യുക്രൈനിലെ ഡൊനെറ്റ്സ്ക് പ്രവിശ്യയിലെ ആർട്ടെമോവ്സ്ക് നഗരത്തിന് സമീപമുള്ള വെടിമരുന്ന് ഡിപ്പോകൾ റഷ്യൻ സൈന്യം നശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 350 യുക്രൈൻ സൈനികർ കൊല്ലപ്പെടുകയും, 20 കവചിത യുദ്ധ വാഹനങ്ങൾ തകരുകയും ചെയ്തു.

Story Highlights: Vladimir Putin warns western countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here