ബാഹുബലി സമൂസ; ഭാരം 8 കിലോഗ്രാം; കഴിച്ച് തീർത്താൽ 51,000 രൂപ സമ്മാനം

സമൂസ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. എന്നാൽ എത്ര സമൂസ കഴിക്കാൻ പറ്റും ? എട്ട് കിലോ സമൂസ ഒറ്റയിരിപ്പിന് കഴിച്ച് തീർക്കാൻ സാധിക്കുമോ ? അങ്ങനെയെങ്കിൽ നിങ്ങളെ കാത്ത് ഒരു സമ്മാനമുണ്ട്. ( 50000 prize for eating bahubali samosa )
പല സമൂസകൾ ചേർന്നല്ല, മറിച്ച് ഒറ്റ ഒരു സമൂസയ്ക്കാണ് 8 കിലോഗ്രാം ഭാരം. ഈ ‘ബാഹുബലി സമൂസ’ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…
ഇത്തർ പ്രദേശിലെ മീററ്റിലെ കൗശൽ സ്വീറ്റ്‌സിലാണ് ഈ ഭീമൻ സമൂസയുള്ളത്. ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, ഡ്രൈ ഫ്രൂട്ട്‌സ്, പനീർ എന്നിവ ചേർത്തുള്ള സമൂസ അത്യന്തം രുചികരമായിരിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ ഈ സമൂസ ചലഞ്ചിൽ പങ്കെടുത്ത് ഇതുവരെ ആരും വിജയിച്ചിട്ടില്ലെന്ന് കടയുടമ ശുഭം പറയുന്നു.
ബാഹുബലി സമൂസ കഴിച്ച് 51,000 രൂപ സ്വന്തമാക്കാൻ നിങ്ങൾ തയാറാണോ ? എങ്കിൽ വിട്ടോ വണ്ടി നേരെ മീററ്റിലേക്ക്…
Story Highlights: 50000 prize for eating bahubali samosa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here