Advertisement

പ്രമുഖ നേതാക്കൾ കോൺ​ഗ്രസ് വിടുന്നത് തടയാൻ സോണിയ ഗാന്ധിയുടെ ഇടപെടൽ

July 9, 2022
Google News 4 minutes Read
Anand Sharma meets BJP chief JP Nadda; Sonia Gandhi intervened

പ്രമുഖ നേതാക്കൾ കോൺ​ഗ്രസ് വിടുന്നത് തടയാനായി സോണിയാ ഗാന്ധിയുടെ അടിയന്തര ഇടപെടൽ. സോണിയയുടെ നിർദേശപ്രകാരം മുതിർന്ന കോൺ​ഗ്രസ് നേതാവും ജി 23 ഗ്രൂപ്പിലെ പ്രമുഖനുമായ ആനന്ദ് ശർമയോട് മല്ലികാർജുൻ ഖാർഗേ ചർച്ച നടത്തി. പുനഃസംഘടനയിൽ അർഹമായ പരിഗണന നൽകാമെന്ന് മല്ലികാർജുൻ ഖാർഗേ ആനന്ദ് ശർമ്മയ്ക്ക് വാഗ്ദാനം നൽകിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ബിജെപി അദ്ധ്യക്ഷനുമായി ആനന്ദ് ശർമ ചർച്ച നടത്തിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ. ( Anand Sharma meets BJP chief JP Nadda; Sonia Gandhi intervened to stop the leaders from leaving Congress )

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് ആനന്ദ് ശർമ്മ രം​ഗത്തെത്തി. ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നാണ് ആനന്ദ് ശർമ്മയുടെ അവകാശവാദം. താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ അംഗമാണെന്നും ബിജെപി അധ്യക്ഷനുമായി തനിക്കുള്ളത് നല്ല വ്യക്തി ബന്ധമാണെന്നും ശർമ്മ പറഞ്ഞു. പാർട്ടി നേതൃത്വത്തോട് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

Read Also: കോൺ​ഗ്രസ് തലപ്പത്തേയ്ക്കുള്ള രാഹുലിന്റെ വരവിൽ ജി23 നേതാക്കൾക്കും എതിർപ്പില്ല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് കൂടിക്കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്. ആനന്ദ് ശർമ്മ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന വിശദീകരണവുമായി ആനന്ദ് ശർമ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ശര്‍മ.

‘തങ്ങള്‍ ഒരേ സർവകലാശാലയില്‍ പഠിച്ചവരും ഹിമാചല്‍ പ്രദേശില്‍‍ നിന്നുള്ളവരുമായതിനാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. നദ്ദയുമായി കുടുംബപരവുമായ ബന്ധമുണ്ട് എനിക്ക്. ഞാൻ പഠിച്ച സർവകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ സന്തോഷമാണ്. ജെപി നദ്ദയുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അത് വ്യക്തിവൈരാഗ്യമല്ല. ഞാൻ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയതിൽ രാഷ്ട്രീയ പ്രാധാന്യമില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ടതുമില്ല.” ശര്‍മ വ്യക്തമാക്കി.

Story Highlights: Anand Sharma meets BJP chief JP Nadda; Sonia Gandhi intervened to stop the leaders from leaving Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here