Advertisement

മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഭൂചലനവും; വിറങ്ങലിച്ച് ജമ്മു കശ്മീര്‍

July 9, 2022
2 minutes Read

അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം നടന്നതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീരില്‍ ഭൂചലനവും. റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. (Earthquake tremors felt in Jammu and Kashmir)

അതേസമയം അമര്‍നാഥ് ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കാണാതായ 40 പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേഘസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയമാണ് അപകടത്തിനിടയാക്കിയത്. എന്‍ഡിആര്‍എഫ് രക്ഷാ പ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി ടെന്റുകള്‍ ഒഴുകിപ്പോയിട്ടുണ്ട്.

Story Highlights: Earthquake tremors felt in Jammu and Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top