Advertisement

ഗുഡ് സമാരിറ്റൻ പുരസ്‌കാരം; നിങ്ങൾക്കും അപേക്ഷിക്കാം; സമ്മാനം 5,000 രൂപ

July 9, 2022
Google News 2 minutes Read
how to apply for good samaritan award

ഗുഡ് സമാരിറ്റനെ തേടി കേരളാ പൊലീസ്. ഗുഡ് സമാരിറ്റൻ പുരസ്‌കാരത്തിന് ജനങ്ങൾക്കും അപേക്ഷിക്കാൻ അവസരം ഒരുക്കുകയാണ് കേരളാ പൊലീസ്.
എന്താണ് ഗുഡ് സമാരിറ്റനെന്നും എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അധികൃതർ വ്യക്തമാക്കുന്നു. ( how to apply for good samaritan award )

റോഡ് അപകടം സംഭവിച്ച് കഴിഞ്ഞാൽ പലപ്പോഴും ഹോസ്പിറ്റല് ചെലവുകളോ, കേസിന്റെ നൂലാമാലകളോ ഭയന്ന് പലപ്പോഴും ആരും അപകടം പറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കാൻ വിമുഖത കാണിക്കാറുണ്ട്. ഇത്തരം തെറ്റായ പ്രവണത മാറാനുള്ള പൊലീസ് സേനയുടെ പുതിയ പദ്ധതിയാണ് ഗുഡ് സമാരിറ്റൻ പുരസ്‌കാരം.

എന്താണ് ഗുഡ് സമാരിറ്റൻ ?

മറ്റുള്ളവരെ സഹായിക്കുന്ന വ്യക്തിയെന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. റോഡ് അപകടങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഗോൾഡൻ അവറിനുള്ളിൽ അപകടം പറ്റിയ വ്യക്തിക്ക് ആവശ്യമായ വൈദ്യ സഹായങ്ങൾ നൽകുകയും, എത്രയും പെട്ടെന്ന് അപകടത്തിൽപ്പെട്ട വ്യക്തിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയും ചെയ്യുന്നവരെയാണ് ഗുഡ് സമാരിറ്റൻ അവാർഡിന് പരിഗണിക്കുന്നത്.

ഈ അവാർഡിലൂടെ ജീവൻ രക്ഷിക്കുന്ന ഓരോ തവണയും 5000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും.

Read Also: ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ എങ്ങനെ തിരിച്ചറിയാം ?

എങ്ങനെ അവാർഡിന് അപേക്ഷിക്കണം ?

ഗോൾഡൻ അവറിനുള്ളിൽ ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിച്ചുവെങ്കിൽ ഈ വിവരം പൊലീസ് സ്റ്റേഷനിലോ ആശുപത്രിയിലോ അറിയിച്ച് നിങ്ങളുടെ വിവരങ്ങൾ കൈമാറണം. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ചോദ്യവും ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പ് നൽകുന്നു. മെഡിക്കൽ, ലീഗൽ കേസുകളിൽ ഇവരെ ഉൾപ്പെടുത്തില്ലെന്നും, സമയമോ പണമോ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും പൊലീസ് ഉറപ്പ് നൽകി.

Story Highlights: how to apply for good samaritan award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here