രാജ്യത്ത് 18,840 പുതിയ കൊവിഡ് കേസുകൾ; ഇന്നലെ 43 മരണം

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 18,840 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 16,104 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. ഇന്നലെ 43 രോഗികളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 5,25,386 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,54,778 കൊവിഡ് പരിശോധനകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 86.61 കോടിയായി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,25,028 ആണ്. ഇത് മൊത്തം പോസിറ്റീവ് കേസുകളിൽ 0.29 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,29,53,980 പേർ ഇതുവരെ രോഗമുക്തി നേടി.
നിലവിൽ രോഗമുക്തി നിരക്ക് 98.51 ശതമാനമാണ്. രാജ്യവ്യാപകമായുള്ള വാക്സിനേഷൻ ഡ്രൈവിന് കീഴിൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,26,795 കൊവിഡ് വാക്സിനുകൾ നൽകി. നാളിതുവരെ 1,98,65,36,288 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
Story Highlights: India logs 18,840 new COVID cases; 43 deaths in last 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here