july 9 2022: പ്രശസ്തഫോട്ടാഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മകള്‍ക്ക് 21 വയസ്; കടന്നുപോകുന്ന ഓരോ മഴക്കാലവും വിക്ടറിനെ ഓര്‍മിപ്പിക്കുന്നു

പ്രശസ്തഫോട്ടാഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മകള്‍ക്ക് 21 വയസ്. മിഴിവുള്ള ചിത്രങ്ങള്‍ക്കായി വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്നു വിക്ടര്‍. 2001ല്‍ ഇടുക്കി ജില്ലയിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ, പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലിലാണ് വിക്ടര്‍ ജോര്‍ജിന് ജീവന്‍ നഷ്ടമായത് ( Victor George memories 21 years ).
കഥപറയുന്ന ചിത്രങ്ങളായിരുന്നു വിക്ടറിനെ മലയാളിക്ക് പ്രിയപ്പെട്ടവനാക്കിയത്. ഓരോ ചിത്രങ്ങളും മനസ്സില്‍ ആഴത്തില്‍ പതിയുന്നവയായിരുന്നു. 2001 ജൂലൈ ഒന്‍പതിന് ഇടുക്കിയിലെ വെണ്ണിയാനി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പോയതാണ് മനോരമയില്‍ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍. തോരാതെ പെയ്ത മഴയും ഉരുള്‍പൊട്ടലും ആ ക്യാമറയില്‍ പതിഞ്ഞു. ഉരുള്‍പൊട്ടലും പ്രകൃതിക്ഷോഭവും തകര്‍ത്ത പ്രകൃതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ വിക്ടര്‍ പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ വീണുപോയി. തിരികെ എത്തിയത് വിക്ടറുടെ ചലനമറ്റ ശരീരവും തകര്‍ന്ന ക്യാമറയും.
Read Also: ട്വന്റിഫോര്‍ സീനിയര്‍ ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനീയര്‍ സുദര്‍ശന കുമാര്‍ ടി.എ അന്തരിച്ചു
കൃത്യനിര്‍വഹണത്തിനിടയില്‍ മരണം കീഴടക്കിയ ഒരേ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകനാണ് വിക്ടര്‍. മഴയെ ഏറെ സ്‌നേഹിച്ചു വിക്ടര്‍. എത്ര പകര്‍ത്തിയാലും മതിവരാത്ത മഴയുടെ സൗന്ദര്യമത്രയും വിക്ടറിന്റെ ക്യാമറ ഒപ്പിയെടുത്തു. കടന്നുപോകുന്ന ഓരോ മഴക്കാലവും വിക്ടറിനെ ഓര്‍മിപ്പിക്കുന്നു.
Story Highlights: july 9 2022: photographer Victor George memories of 21 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here