Advertisement

Ksrtc: കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

July 9, 2022
Google News 1 minute Read
KSRTC bus hit and died

കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം.
കെഎസ്ആർടിസി പുറകോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. കനത്ത മഴയിൽ ​ഇന്നലെ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ ​ഗതാ​ഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടതോടെ ബസ് പുറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടമായി ബൈക്ക് യാത്രികനെ ഇടിച്ചത്.

Story Highlights: KSRTC bus hit and died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here