ഉള്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മുട്ടിപ്പഴം വീട്ടുപുരയിടത്തില്‍ വിളവെടുത്തു

ഉള്‍ വനങ്ങളില്‍ മാത്രം കണ്ടുവരുന്ന മുട്ടിപ്പഴം വീട്ടുപുരയിടത്തില്‍ വിളവെടുത്ത സന്തോഷത്തിലാണ് അധ്യാപക ദമ്പതികളായ കര്‍ഷകര്‍. കൊല്ലം കുന്നിക്കോട് കോട്ടവട്ടത്ത് സുരേഷ് ഭവനില്‍ രാജേഷിന്റെ വീട്ടുമുറ്റത്താണ് മൂട്ടിപ്പഴം ദൃശ്യവിരുന്ന് ഒരുക്കുന്നത് ( Muttipazham was harvested in the homestead ).
വീട്ടുമുറ്റത്തെ മരത്തില്‍ രക്ത വര്‍ണ്ണത്തില്‍ കുലകുത്തി വിരിഞ്ഞ മൂട്ടിപ്പഴം പ്രദേശവാസികള്‍ക്കും കുടുംബത്തിനും കൗതുക കാഴ്ച ഒരുക്കുകയാണ്.
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
ഉള്‍ വനങ്ങളില്‍ തണുത്ത പ്രദേശങ്ങളില്‍ മാത്രം കണ്ടുവരാറുള്ള മുട്ടിപ്പഴം നാട്ടില്‍ വിളവെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് കര്‍ഷകന്‍ കൂടിയായ അധ്യാപകന്‍ രാജേഷ്. 22 വര്‍ഷം മുന്‍പാണ് മൂട്ടി മരത്തിന് തൈ രാജേഷ് വീട്ടുമുറ്റത്ത് നടുന്നത്. ഫലം ലഭിക്കും എന്നുള്ള പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പരിപാലിക്കുകയായിരുന്നു. അത് വിജയം കണ്ട സന്തോഷത്തിലാണ് രാജേഷും കുടുംബവും.
ഫെബ്രുവരി മാസത്തോടെയാണ് ഇത് പൂവിടുന്നത്. കായ്പിടിച്ച് വിളവെടുക്കുന്നതിന് അഞ്ചുമാസം എടുത്തു. ഇടത്തരം നെല്ലിക്കയോളം വലിപ്പമുള്ള പഴത്തിന് ഔഷധഗുണവുമുണ്ട്.
Story Highlights: Muttipazham was harvested in the homestead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here