Advertisement

വെള്ളിത്തിരയിലേക്ക് “ശക്തിമാൻ”; സൂപ്പർഹീറോയായി രൺവീർ സിംഗ് എത്തുമെന്ന് സൂചന…

July 9, 2022
1 minute Read

തൊണ്ണൂറുകളിലെ അതിമാനുഷിക നായകൻ “ശക്തിമാൻ” വെള്ളിത്തിരയിലേക്ക്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിച്ച ഒരു ടെലിവിഷനിൽ തരംഗമായി മാറിയ സീരിയൽ ആയിരുന്നു ശക്തിമാൻ. ഇന്ത്യൻ മിനിസ്‌ക്രീനിൽ തരംഗമായി മാറിയ ശക്തിമാൻ കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെയാണ് സ്വാധീനിച്ചത്. ദൂരദര്‍ശനില്‍ ‘ശക്തിമാൻ’ സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്‍തത്. ഇപ്പോൾ ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നതായി വാർത്തകൾ പുറത്തു വന്നത്. അതിന് ശേഷം ചിത്രത്തിനെ കുറിച്ചുള്ള ഓരോ പുതിയ വാർത്തയ്ക്കായും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ സൂപ്പർഹീറോയെ ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിക്കുമെന്നാണ് സൂചന. വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് സൂചന. ഇതോടെ ശക്തിമാന് വേണ്ടി തിയേറ്ററുകളിൽ കൈയടിക്കാനുള്ള അവസരമാണ് ആരാധകർക്ക് ഒരുങ്ങുന്നത്.

1997 മുതൽ 2005 വരെ എട്ട് വർഷങ്ങളോളം ദൂരദർശനിൽ സംപ്രേഷണം തുടർന്നിരുന്ന ശക്തിമാൻ ഇന്ത്യൻ ടെലിവിഷൻ സ്ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നാണ്. സീരിയലുകളും മറ്റ് പരിപാടികളും ഇന്ന് ടെലിവിഷനിൽ നിറഞ്ഞ് നിൽക്കുമ്പോഴും ശക്തിമാൻ നേടിയ വിജയം അസൂയാവഹമായി തന്നെ തുടരുകയാണ്. ശക്തിമാൻ ദൂരദർശനിൽ സംപ്രേഷണം ചെയ്‌തിരുന്ന സമയത്ത് കുട്ടികളായിരുന്ന ഒരു തലമുറ ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും എത്തി നിൽക്കുകയാണ്. കുട്ടിക്കാലത്തെ തങ്ങളുടെ സൂപ്പർഹീറോയെ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതോടെ ഒരു തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ചു വരവിന് കൂടിയാണ് അവസരമൊരുങ്ങുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top