Advertisement

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി പ്രവാഹത്തിന് സാധ്യത; ക്യു ബ്രാഞ്ച് റിപ്പോർട്ട്

July 9, 2022
Google News 3 minutes Read

ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും വരും ദിവസങ്ങളിൽ ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.(refugees from srilanka would come to kerala q-branch)

Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍

അതേസമയം ആഭ്യന്തര കലാപം ശക്തമാവുകയും പ്രക്ഷോഭകർ പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിം​ഗെ രാജിവച്ചിരുന്നു. ശ്രീലങ്കൻ ഭരണഘടനയനുസരിച്ച് താത്കാലിക പ്രസിഡന്റായി സ്പീക്കർ മഹിന്ദ യാപ അബേവർധന ചുമതലയേൽക്കും. പ്രതിഷേധം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും സുരക്ഷാ വലയമൊരുക്കാൻ പൊലീസിനെയും സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

‘സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും, പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുമെന്നും അതിനായി താൻ രാജിവെക്കുന്നു’. എന്ന് രാജി വെച്ചതിന് ശേഷം റെനിൽ വിക്രമസിംഗെ ട്വീറ്റ് ചെയ്തിരുന്നു.

Story Highlights: refugees from srilanka would come to kerala q-branch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here