‘എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നു’; വി ഡി സതീശന്‍റെ ധാര്‍ഷ്ട്യത്തെ നിയമപരമായി നേരിടും; വി.മുരളീധരന്‍

എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നതാണ് വി.ഡി.സതീശന് പുലിവാലായതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഗോള്‍വാള്‍ക്കറിനെതിരെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശത്തെ നിയമപരമായി നേരിടാനാണ് ആര്‍എസ്എസ് തീരുമാനമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വിമർശനം.(v muraledharan against vd satheesan)
വി.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം;
എന്തിനും ഏതിനും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കൂട്ടുപിടിക്കുന്നതാണ് വി.ഡി.സതീശന് പുലിവാലായത്.
സതീശന്‍റെ ധാര്‍ഷ്ട്യത്തെ നിയമപരമായി നേരിടാനാണ് ആര്‍എസ്എസ് തീരുമാനം.
ഇന്ത്യന്‍ ഭരണഘടന “ബ്രിട്ടീഷുകാര്‍ പറഞ്ഞത് കേട്ടെഴുതിയതാണെന്ന്” ബഞ്ച് ഓഫ് തോട്ട്സില്‍ ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നാണ് സതീശന്‍റെ പക്ഷം. ജനാധിപത്യവും മതേതരത്വും “കുന്തവും കൊടച്ചക്ര”വുമാണെന്ന് ഗോള്‍വാള്‍ക്കര്‍ എഴുതിയിട്ടുണ്ട് എന്ന പച്ചക്കള്ളം പ്രതിപക്ഷ നേതാവാണ് പറയുന്നത്.
വി.ഡി.സതീശന്‍ ‘ബഞ്ച് ഓഫ് തോട്ട്സ് ‘ അഥവാ ‘വിചാരധാര’ കണ്ടിട്ട് പോലുമില്ലെന്ന് ഉറപ്പ്.
“ഇന്നത്തെ ഭരണഘടനയുടെ നിര്‍മാതാക്കളോടും എസ്ആര്‍സിയിലെ ബഹുമാന്യ അംഗങ്ങളോടും അവര്‍ ചെയ്ത സേവനങ്ങളെ പുരസ്കരിച്ച് നാം കൃതജ്ഞരായിരിക്കുക” എന്നാണ് ഗോൾവാൾക്കർ പറഞ്ഞിട്ടുള്ളത്.
ആ പുസ്തകത്തില്‍ സതീശന്‍ നിര്‍ബന്ധമായും കാണേണ്ട ചിലതുണ്ട്, കമ്മ്യൂണിസ്റ്റുകാരുടെ കപട ദേശസ്നേഹത്തെക്കുറിച്ച് ഗുരുജി പറയുന്നത്. അവരുടെ കൂറ് ചൈനയോടാണെന്ന് തുറന്നു പറയുന്നത്.അതിലെ അപകടം നെഹ്‌റുവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇസ്ലാമിക തീവ്രവാദം ദേശസ്നേഹികളായ സാധാരണ മുസ്ലീങ്ങളടക്കം ഓരോ ഇന്ത്യക്കാരനും ഭീഷണിയാവാൻ പോവുന്നത്. അങ്ങനെ ഭാവി ഭാരതം കരുതലോടെ നീങ്ങേണ്ട പലതും…
അതൊന്നും ഉദ്ധരിക്കാന്‍ പ്രതിപക്ഷ നേതാവിനും പാര്‍ട്ടിക്കും ധൈര്യമുണ്ടാവില്ല എന്നുമറിയാം.
Story Highlights: v muraledharan against vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here