കിണറ്റില്‍ നിന്നും മലിനജലം കുടിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് മരണം; 47 പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ കിണറ്റില്‍ നിന്നും മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മെലാഘട്ടിലെ പാച്ച് ഡോംഗ്രി, കൊയ്‌ലാരി ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. കിണറ്റില്‍ നിന്നും മലിനജലം കുടിച്ച് അല്‍പ സമയത്തിനുള്ളില്‍ പലരും കുഴഞ്ഞുവീഴുകയായിരുന്നു. ( 3 Die, 47 Fall Ill After Drinking Polluted Water From Well In Maharashtra)
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചു. ഡല്‍ഹിയിലായിരുന്ന ഷിന്‍ഡെ സംഭവമറിഞ്ഞുടന്‍ കളക്ടറെ വിളിച്ച് ഇവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കണമെന്ന് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റണമെന്നും ഷിന്‍ഡെ നിര്‍ദേശം നല്‍കി.
രണ്ട് ഗ്രാമങ്ങളിലും നിന്നുള്ള നിരവധി പേരാണ് കിണറ്റില്‍ നിന്നും വെള്ളം കുടിച്ചത്. വെള്ളം കുടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പലര്‍ക്കും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. പലരും വഴിയില്‍ തന്നെ കുഴഞ്ഞുവീഴുന്ന സ്ഥിതിയുമുണ്ടായി. കിണറ്റിലെ ജലത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Story Highlights: 3 Die, 47 Fall Ill After Drinking Polluted Water From Well In Maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here