കേരളത്തിൽ വർഗീയത വളർത്തുന്നത് ഇടത് സർക്കാർ; സർക്കാരിനും സജി ചെറിയാൻ്റെ അതേ മനോനില; കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ

കേരളത്തിൽ വർഗീയത വളർത്തുന്നത് ഇടത് സർക്കാരെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് കുബ്ബ. പോപ്പുലർ ഫ്രണ്ടിനെയും എസ്‌ഡിപിഐയേയും വളർത്തുന്നത് ഇടതുപക്ഷമാണ്. ഭരണഘടനയെ അപമാനിച്ച സജി ചെറിയാന്റെ അതെ മനോനിലയാണ് ഈ സർക്കാരിനെന്ന് ഭഗവന്ത് കുബ്ബ പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ പല പദ്ധതികളും സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലം താഴേക്കടിയിലേക്ക് എത്തുന്നില്ല. അർഹരായ ആളുകളിലേക്ക് പദ്ധതികൾ എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.(bagawanth khuba against pinarayi vijayan government)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചത് ഈ സർക്കാറിന്റെ ചിന്താഗതിയുടെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തിൽ ആരെയും വിമർശിക്കാം. പക്ഷേ പി ടി ഉഷയെ ഒക്കെ വിമർശിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ടെന്നേ പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഘപരിവാർ പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ സർക്കാറിന് മൗനമാണ്.
ഇത് നല്ല ഗവൺമെന്റിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും കൂടിയാലോചിച്ചാണ് എംപി ഓഫീസ് ആക്രമണത്തിൽ നിലപാടെടുത്തത്. അതുകൊണ്ടാണ് ഓഫീസ് ആക്രമിച്ചവർക്കെതിരെ രാഹുൽ ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: bagawanth khuba against pinarayi vijayan government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here