മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസ്; മന്ത്രി പി രാജീവ്

കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ മുന്നണിപോലെ പ്രവർത്തിക്കുന്നെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ മനസാണ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ്. ബി ജെ പിക്ക് ബദലാകാന്‍ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് കുറ്റപ്പെടുത്തി. കേരളത്തിന്‍റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാര്‍ട്ടികള്‍ക്കും.(bjp and congress are working together in kerala- p rajeev)
Read Also: 40 വര്‍ഷത്തോളമായി നന്നാക്കുന്നത് ചേതക്ക് മാത്രം; കൊച്ചിക്കുണ്ടൊരു ചേതക്ക് ആശാന്‍
കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബിജെപിയും പലപ്പോഴും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്.വടകര, ബേപ്പൂര്‍ മോഡലുകള്‍ ആവര്‍ത്തിക്കുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടു. ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു. പരസ്പരസഹകരണത്തിന്‍റെ തെളിവുകളാണ് നേതാക്കളുടെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പുറത്ത് വരുന്നതിലൂടെ തെളിവാകുന്നതെന്നും പി.രാജിവ് പറഞ്ഞു.
Story Highlights: bjp and congress are working together in kerala- p rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here